About Taliparamba Church
From the beginning of 1960’s, Syrian Catholics from various places began to settle at Taliparamba for various purpose like education, employment and mercantile. At that time they went to Thrichabaran St Paul’s Church and Pushpagiri CMI Church for their religious purposes. On Dec 25 1990, St Mary’s Parish took birth under the Tellicherry Archdiocese. Their dream came true when the foundation stone for the church laid on 2008 August 15. On April 14 2012 the church was opened for the believers by the function presided by Rev: Mar George Valyamattam Metropolitan. On 2013 March 17 he declared the church as a Forane Church and a pilgrim centre.
നമ്മുടെ വിശ്വാസ പാരമ്പര്യത്തിനും പൈതൃകത്തിനും ഇണങ്ങും വിധം പരിശുദ്ധ ചിന്തകളുണര്‍ത്തക്ക വിധത്തില്‍ പൌരസ്ത്യ- പാശ്ചാത്യ വെനീഷ്യന്‍ രീതിയില്‍ പ്രതീക ഭദ്രതയോടെ ദൈവാലയം തനതായ ശൈലീയില് നിര്‍മിതമായിട്ടുള്ളതാണ്. ഇവിടെ കടന്നുവരുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സ്വര്‍ഗ്ഗീയ കൃപകള്‍ ചൊരിയപ്പെടട്ടെ………

About Taliparamba
From the time immemorial, Taliparamba has been the centermost point of religious worship in Northern Malabar. As the name suggests ‘Taliparamba’ is an important place of Talis or temples in Kerala and is enriched with religious diversity.

Adoration Chapel
On August 15 2013 Msgr. Mathew M Chalil blessed the Adoration Chapel
Façade ( മുഖവാരം )
The 110 ft. high façade of the Church is beautifully adorned with a 15 ft high Marthoma Crucifix, on the both sides there are two thazhikakudam and above that there are statutes of two angles blowing trumpets which is nearly five feet long. Below that we can see the sculptures of 12 disciples of Jesus made of mosaic glass. In the middle portion there is the full body photo of Virgin Mary made of stainless glass.
The painting of Holy Mary
The painting of Mother Mary by the renowned artist Louis T Tiffany in 1901 is beautifully depicted at the middle of the façade. It is the picture of Mother Mary standing beside the evergreen tree of life in the heaven. The picture gives the courage in the mind of the believers to overcome the evil powers that creates obstacles in the way of one’s life.
Portico (മോണ്ടളം)
The beautiful architecture just before the main entrance which is of 805 square feet wide. At the both sides there are beautifully decorated doors dedicated to Nithya Sahaya Matha and St Joseph. The portraits of St Alphonsa and Chavarayachan near the entrance door welcome the believers to the church. The walls of the entrance are quintessentially crafted with variety mosaic glass.
Entrance ( കവാടങ്ങള്‍ )
The main entrance that welcomes everyone to the sacred church is considered as the replica of the entrance towards heavenly home. The main entrance door which is made of wood measuring 105 square feet wide is decorated with the sculptures of pigeon, as the representation of Holy Spirit on the top, and representation of Holy Mass at various portions made out of wood. On the four doors at the both sides of the church there are icon glass paintings of St.Matthew, St.Mark, St.Luke and St.John.

Hyikkala (ജനങ്ങള്‍ നില്‍ക്കുന്ന സ്ഥലം)
Every person’s life is a voyage to the heavenly destiny. The Hyikkala is a representation of this divine journey. Quoting the biblical saying (Quote the biblical saying), the 6350 sq ft wide spacious interior paneling is done with wood.
Rosary Garden
The 20 Holy Rosary Secrets that protect the Parish, the Parish members and every single believer who come to the church.
Grotto
Blesses Virgin Mary who revealed herself as the Lady of Immaculate before Bernadette Soubirous is remembered here.
The Last Supper
Recreation of Davinci’s the Last Supper made of fiber measuring 260 sq feet.
ജനലുകള്‍
ദൈവാലയത്തിന്‍റെ പരിശുദ്ധിയും ഔന്നത്യവും വിളംബരം ചെയ്യുന്ന രീതിയില്‍ ജനലുകള്‍ക്ക് മുകളിലായി ഒരു ഭാഗത്തു ആരാധനക്രമവത്സരത്തിലെ 9 കാലങ്ങളും അതിനു മുകളില്‍ പഴയ നിയമ ദൈവീക സംഭവങ്ങളുടെ പ്രതീകങ്ങളും മറുഭാഗത്ത് തിരുസഭയുടെ 7 കൂദാശകളും അതിനുമുകളിലായി പുതിയ നിയമ രക്ഷാകര സംഭവങ്ങളും ഗ്ലാസ്സ് പെയിന്റിങ്ങില്‍ തീര്‍ത്തിരിക്കുന്നു.
ബേമ്മ (വചന വേദി)
650 ചതുരശ്രഅടി വിസ്ത്രിതിയിലുള്ള വചനവേദിയില്‍ നാലുതട്ടു ആകൃതിയില്‍ നിവര്‍ത്തിവച്ച വി.ഗ്രന്ഥം, തടിയില്‍ കടഞ്ഞെടുത്ത് ചേര്‍ത്തിരിക്കുന്ന വചന പീഠം. വി.കുര്‍ബ്ബാനയുടെ ആദ്യ-അവസാന ഭാഗങ്ങളും, മറ്റ് കൂദാശകളും പ്രാര്‍ത്ഥനകളും ഇവിടെ വച്ച് നടത്തപ്പെടുന്നു. ബേമ്മയുടെ ഇരുവശങ്ങളിലുമായി തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.
വി.ഗ്രന്ഥ വയനാപീഠങ്ങള്‍
ദൈവാലയത്തിന്‍റെ പരിശുദ്ധിയും ഔന്നത്യവും വിളംബരം ചെയ്യുന്ന രീതിയില്‍ ജനലുകള്‍ക്ക് മുകളിലായി ഒരു ഭാഗത്തു ആരാധനക്രമവത്സരത്തിലെ 9 കാലങ്ങളും അതിനു മുകളില്‍ പഴയ നിയമ ദൈവീക സംഭവങ്ങളുടെ പ്രതീകങ്ങളും മറുഭാഗത്ത് തിരുസഭയുടെ 7 കൂദാശകളും അതിനുമുകളിലായി പുതിയ നിയമ രക്ഷാകര സംഭവങ്ങളും ഗ്ലാസ്സ് പെയിന്റിങ്ങില്‍ തീര്‍ത്തിരിക്കുന്നു.
നിലവിളക്ക്
7.5 അടി ഉയരമുള്ള മാര്‍തോമസ്ലീവ മുടിയിലണിയിച്ച നിലവിളക്ക് ലോകത്തിന്റെ പ്രകാശമായ ഈശോയെ പ്രതിനിധാനം ചെയ്യുന്നു.
മദ്ബഹാ കവാടത്തില്‍
ഇരുവശങ്ങളിലുമായി വിശ്വാസം ഏറ്റുപറയുന്ന ഭാരതത്തിന്റെ അപ്പസ്തോലന്റെയും ദൈവപുത്രനായ ഈശോയുടെ ജ്ഞാനസ്നാനത്തിന്റെയും റീലിവ് കൊത്തുപണിയില്‍ അതിവിദഗ്ധമായി തീര്‍ത്തിരിക്കുന്നു.
മദ്ബഹാ (ബലിവേദി)
580 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള മദ്ബഹാ ദൈവാലയത്തിന്റെ അതിവിശുദ്ധ സ്ഥലവും സ്വര്‍ഗ്ഗത്തിന്റെ പ്രതീകവുമാണ്.
ക്രൂശിതരൂപം
കുരിശിലെ ബലിവഴി രക്ഷിക്കപ്പെട്ട ജനതയുടെ സ്വര്‍ഗ്ഗീയ മുഖകാന്തിയുടെ പ്രതലത്തില്‍ ഈശോയുടെ പരമത്യഗത്തിന്റെയും പരിധിയില്ലാത്ത സ്നേഹത്തിന്റെയും ആവിഷ്കാരമായ ക്രൂശിത രൂപം.
പരിശുദ്ധ ത്രിത്വം
2000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള താഴികക്കുടം മദ്ബഹയെ സ്വര്‍ഗ്ഗീയ കൂടാരമാക്കുന്നു. ഇതിനുള്ളില്‍ അനേകം വൃന്ദം മാലാഖമാരുടെ അകമ്പടിയോടെ വാണരുളുന്ന പരി.ത്രിത്വത്തെ എണ്ണച്ചായത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. തൊട്ടുതാഴെ ഉത്ഥാന രൂപം ഇരുവശങ്ങളിലും ഒരുപോലെ പ്രതിഫലിക്കും വിധം സ്റ്റെയിന്‍ലെസ് ഗ്ലാസ്സില്‍ തീരത്തിരിക്കുന്നു.
സക്രാരി
ദൈവാലയത്തിന്റെ അതിവിശുദ്ധമായ വിശുദ്ധ സക്രാരി പരിശുദ്ധിയേയും മഹത്വത്തെയും വെളിപ്പെടുത്തുന്ന വിധത്തില്‍ പതിനാറു തൂണുകളാല്‍ അലംകൃതവും മൂന്നു ചെറിയ താഴിക കുടങ്ങളാല്‍ സമാവൃതവുമായ വിധത്തില്‍ രൂപകല്പന ചെയ്തിരിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മാതൃകയിലുള്ള ഈ സക്രാരി ദിവ്യകാരുണ്യം തിരുസഭയിലൂടെ നല്കപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. ഇതിനു താഴ്ഭാഗത്തായി ഗദ്സമനില്‍ പ്രാര്‍ത്ഥിക്കുന്ന ഈശോയുടെ ഛയാചിത്രം.
രക്ഷാകര ചരിത്ര ആരംഭം
പരി. മറിയത്തിന്റെ ദൈവദൂത സന്ദേശം എണ്ണച്ചായ ചിത്രത്തില്‍, വി. യൌസേപ്പിന്റെ നിദ്രയിലെ ദൈവദൂത സന്ദേശം എണ്ണച്ചായചിത്രത്തില്‍30 ചതുരശ്രഅടിയില്‍ എണ്ണച്ചായത്തില്‍ തീര്‍ത്തിരിക്കുന്ന ഇവ രക്ഷാകര ചരിത്രത്തില്‍ ഇവര്‍ക്കുള്ള പങ്കിനേയും ദൈവവിളിയുടെ മഹത്വത്തെയും പ്രതിനിദാനം ചെയ്യുന്നു.

രക്ഷാകര ചരിത്രത്തിലെ 4 സംഭവങ്ങള്‍
1. പരി.അമ്മയുടെ സ്വര്‍ഗ്ഗാരോഹണം2. പരി.അമ്മയോടൊത്ത് പരിശുധാത്മാവിനെ സ്വീകരിക്കുന്ന ശിഷ്യന്മാിര്‍.
3. ശിഷ്യരുടെ കാല് കഴുകുന്ന ഈശോ
4. ഈശോയുടെ മലയിലെ പ്രസംഗം

ബലിപീഠം (അള്‍ത്താര)
മദ്ബഹായുടെ മധ്യഭാഗത്ത് സ്ഥാപിതമായിരിക്കുന്ന ബലിപീഠം ഈശോയുടെ കബറിടത്തെ സൂചിപ്പിക്കുന്നു. പെലിക്കന്‍ പക്ഷിയുടെ ചിത്രം ഇടത് പ്രതലത്തിലും രക്തം ചിന്തുന്ന ഈശോയുടെ തിരുമുഖം മദ്ധ്യഭാഗത്തും വെളിപാട് ഗ്രന്ഥത്തിലെ ‘ദൈവത്തിന്റെ കുഞ്ഞാട്’ (വെളിപാട് 5/12) വലതുഭാഗത്തും ക്രമീകരിചിരിക്കുന്ന കൊത്ത് പണികള്‍ കാല്‍വരിയിലെ യാഗപീഠത്തില്‍ ചിന്തിയ തിരുരക്തം വഴി നമുക്ക് ജീവനും രക്ഷയും പകര്‍ന്ന കര്‍ത്താവായ ഈശോയുടെ ആഴത്തിലുള്ള സ്നേഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
വിശുദ്ധ ഐക്കണുകള്‍
ദൈവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള ചിത്രങ്ങളില്‍ കൂടുതലും ഐക്കണുകളാണ്. പരമ്പരാഗത പൌരസ്ത്യ സഭകളില്‍ വിശുദ്ധ ചിത്രങ്ങള്‍ വരയ്ക്കാനുപയോഗിച്ചിരുന്ന ശൈലിയാണിത്. നിഴലുകളില്ലാത്ത ചിത്രങ്ങളാണിവ.
കുരിശിന്റെ വഴി
‘വിയാ സാക്രാ’ 14 സ്ഥലങ്ങളും മിറര്‍ ഗ്ലാസില്‍ കാര്‍വ് ചെയ്ത് 12 ചതുരശ്രഅടി വലിപ്പത്തില്‍ ചിത്രീകരിച്ച് ദൈവാലയത്തിന് അകത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.
കല്‍ക്കുരിശ്
എട്ടു വട്ടത്തിലുള്ള കല്‍ക്കുരിശ്ശിന്റെ മുഖപ്പിനു ചുറ്റുമായി മാര്‍തോമ കുരിശ്, വി.തോമാശ്ലീഹ, വി.ഫ്രാന്‍സിസ് സേവ്യര്‍, കേരളസഭയിലെ വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ചാവറയച്ചന്‍, വിശുദ്ധ എവുപ്രാസ്യാമ്മ, മറിയം ത്രേസ്യാമ്മ, തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍ എന്നിവരെ ഉല്ലേഖനം ചെയ്തിരിക്കുന്നു
കല്‍വിളക്ക്
മുകള്‍ഭാഗത്ത് രക്ഷയുടെ അടയാളമായ കുരിശ്. 5 തട്ടുകളില്‍ 35 തിരികള്‍ ഒരേസമയം തെളിയിക്കാവുന്ന കല്‍വിളക്ക്.
മണിമാളിക
65 അടി ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള പള്ളിമണി 325 കിലോഗ്രാം ഭാരമുള്ളതാണ്.
മരിയന്‍ സ്റ്റാള്‍
തീര്‍ത്ഥാടനാലയം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്തസാധനങ്ങള്‍ ലഭ്യമാകുന്ന വിധത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന സ്റ്റാള്‍.
കൊടിമരം
കൊടിമരം 41 അടി ഉയരത്തിലും കറകളഞ്ഞ പിത്തളയില്‍ പൊതിഞ്ഞതും വി.സെബാസ്ത്യനോസ്, വി.ഗീവര്‍ഗീസ്, വി.യൂദാശ്ലീഹ, വി.അന്തോണീസ്, വി.പത്രോസ്, വി.പൌലോസ് എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതുമാണ്.
‘മരിയ സഹയാത്ര’ മാതാവ്
ദൈവാലയ നിര്‍മ്മാണ കാലഘട്ടത്തില്‍ ഇടവക കുടുംബങ്ങളിലൂടെ യാത്ര ചെയ്ത പരി.അമ്മയുടെ തിരുസ്വരൂപം- ഇടവക കൂട്ടായ്മയുടെ പ്രതീകം. കുടുംബങ്ങളില്‍ സഹ-വസിച്ച് പരി.കന്യകാമറിയം മാധ്യസ്ഥം വഹിച്ച അനുഗ്രഹ ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഈ തിരുസ്വരൂപം നിത്യാരാധന ചാപ്പലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.
ഫോറോന തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനം
2013 മാര്‍ച്ച് 17 ന് തളിപ്പറമ്പ സെന്റ് മേരീസ് ദൈവാലയത്തെ ഫോറോന തീര്‍ത്ഥാടന കേന്ദ്രമായും തലശ്ശേരി അതിരൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് വലിയമറ്റം മെത്രാപ്പോലീത്ത പ്രഖ്യാപിക്കുന്നു.
സഭാതലവന്റെ സന്ദര്‍ശനം
സീറോ മലബാര്‍ സഭാധ്യക്ഷന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 2013 നവംബര്‍ 4-നു തീര്‍ത്ഥാടന ദൈവാലയം സന്ദര്‍ശിച്ച് ചരിത്രഫലകം അനാച്ച്ചാദനം ചെയ്തു.
മരിയന്‍ ഡോക്യുമെന്റെഷന്‍ സെന്റര്‍
സഭ ഔദ്യോഗികമായി അംഗീകരിച്ച മാതാവിന്റെ പ്രത്യക്ഷപ്പെടലുകളുടെ വിശദാംശങ്ങള്‍, ഭാരതത്തിലെ പ്രധാനപ്പെട്ട ചില മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, മാതാവിന്റെ വ്യതസ്തമായ ചിത്രങ്ങള്‍, ജപമാല രഹസ്യങ്ങളുടെ ചിത്രീകരണം, മൈക്കലാഞ്ചലോയുടെ ലോകപ്രശസ്തമായ ‘പിയാത്ത’ ശില്പയത്തിന്റെ ആവിഷ്കരണം തുടങ്ങി മാതാവുമായി ബന്ധപ്പെട്ടവ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്ന സ്ഥലം.
Church